വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ഡാ​റ്റാ ചോ​ര്‍​ത്താ​ന്‍ അ​മേ​രി​ക്ക​യി​ലും ബ്രി​ട്ട​നി​ലും വ്യാ​പ​ക ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. കോ​വി​ഡ് രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ചും, ചി​കി​ത്സാ രീ​തി​ക​ള്‍ സം​ബ​ന്ധി​ച്ചും, വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം സം​ബ​ന്ധി​ച്ചു​മെ​ല്ലാ​മു​ള്ള വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ര്‍​ക്കാ​രു​ക​ള്‍ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍, ഇ​തു​വ​രെ ഒ​രു വി​വ​ര​വും ചോ​ര്‍​ത്താ​ന്‍ ഇ​ക്കൂ​ട്ട​ര്‍​ക്ക് ആ​യി​ട്ടി​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ടം അറിയിച്ചു. ഇ​ത്ത​രം നീ​ക്ക​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ആ​രെ​ല്ലാ​മാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​ബ​ര്‍ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.