ദുബൈ: കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ യു.എ.ഇയില്‍ നടപടി തുടരുന്നു. റസ്റ്റാറന്റില്‍ ബെര്‍ത്ത് ഡേ പാര്‍ട്ടി നടത്തിയ അറബ് നടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബൈ സ്പോര്‍ട്സ് കൗണ്‍സിലും ഇക്കോണമിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കായിക കേന്ദ്രങ്ങള്‍ പൂട്ടിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
രണ്ട് റസ്റ്റാറന്റുകളിലായി രണ്ട് പാര്‍ട്ടി സംഘടിപ്പിച്ചതിനാണ് നടിയെ അറസ്റ്റ് ചെയ്തത്. അടച്ചിട്ട മുറിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര് പങ്കെടുത്തു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നടന്ന പരിപാടിയുടെ വിഡിയോ സ്നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്തതോടെയാണ് നടിയെ അറസ്റ്റ് ചെയ്തതെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍െവസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു. 10,000 ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കുറ്റമാണിത്.സ്പോര്‍ട്സ് കൗണ്‍സിലും ഇക്കോണമിയും നടത്തിയ പരിശോധനയില്‍ ഒമ്ബത് സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. മൂന്നെണ്ണം അടച്ചുപൂട്ടി.
ആറെണ്ണത്തില്‍ നിന്ന് പിഴ ഈടാക്കി. 35 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. സ്പോര്‍ട്സ് ക്ലബുകള്‍, അക്കാദമി, ഫിറ്റ്നസ് സെന്റര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ 124 സ്ഥലങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. കായിക മത്സരങ്ങള്‍ നടത്തുന്ന അഞ്ച് വേദികളിലും ഇവര്‍ എത്തി. വാടകക്ക് നല്‍കിയിരുന്ന കളിസ്ഥലം, സ്വിമ്മിങ് പൂള്, സ്പോര്‍ട്സ് അക്കാദമി എന്നിവയാണ് അടച്ചുപൂട്ടിയത്. സുരക്ഷ നടപടികള്‍ സ്വീകരിച്ച ശേഷം ഇവ തുറന്നുകൊടുക്കും. വെയ്റ്റിങ് ഏരിയകളില്‍ കൂട്ടം കൂടി, സാമൂഹിക അകലം പാലിച്ചില്ല, മാസ്ക് ധരിച്ചില്ല, ശരീര താപനില പരിശോധിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്്. ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.