തിരുവനന്തപുരം: കോവിഡ് വ്യാപനത്തിെന്റ തീവ്രത കണക്കിലെടുത്ത് എട്ടുജില്ലകളെ പ്രത്യേകമായി പരിഗണിക്കാനും ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനും തീരുമാനം. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, തൃശൂര്‍, കൊല്ലം എന്നിവയാണ് ഇൗ ജില്ലകള്‍. രജിസ്ട്രേഷന് അനുസരിച്ച് അടുത്ത ഒരു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര് വിദേശങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തുന്ന ജില്ലകളും ഒപ്പം ഇവിടങ്ങളിലെ നിലവിലെ കോവിഡ് വ്യാപന നിലയും അടിസ്ഥാനപ്പെടുത്തിയാണ് ജില്ലകളെ കണ്ടെത്തിയത്.
കോവിഡ് തീവ്രവ്യാപന സാധ്യത; എട്ടു ജില്ലകളില്‍ പ്രത്യേക ശ്രദ്ധ, പരിഗണന
