ബെയ്ജിംഗ്: കോപ്പന് ഹേഗന്‍ ലോകത്തെ ഞെട്ടിച്ച കോവിഡിന്റെ രണ്ടാം വരവ് തടയുന്നതിന് അടിയന്തിര നടപടികളുമായി രാജ്യങ്ങള്‍. നിരീക്ഷണം കര്‍ശനമാക്കുന്നതും പരിശോധന വ്യാപകമാക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികളാണ് വിവിധ രാജ്യങ്ങള്‍ സ്വീകരിക്കുന്നത്.
ചൈന, സിംഗപ്പൂര്‍, ഡെ·ാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ കോവിഡ് പരിശോധന പതി·ടങ്ങായി വര്‍ധിപ്പിച്ചു. വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വുഹാനില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 18 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മൂന്നു ലക്ഷത്തിലേറെ കുടിറ്റ തൊഴിലാളികള്‍ രാജ്യത്തുണ്ടെന്ന് സിംഗപ്പൂര്‍ ഭരണൂടം വ്യക്തമാക്കി. ഇവരിലേറെയും താമസിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണെന്നും അധകൃതര്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ 25,000ലേറെപ്പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. വൈറസ് വ്യാപനത്തില്‍ നേരിയ കുറവ് കണ്ടതിനു പിന്നാലെ ഇളവുകള്‍ പ്രഖ്യാപിച്ച ജര്‍മനിയിലും കോവിഡിന്റെ രണ്ടാം വരവിന്റെ ഭീഷണിയുണ്ട്.
ഡെ·ാര്ക്കിലും, ഫ്രാന്‍സിലും, ബ്രിട്ടനിലുമെല്ലാം കോവിഡ്് വ്യാപനം രണ്ടാം ഘട്ടത്തിലെത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ രാജ്യങ്ങളെല്ലാം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള ഒരുക്കത്തിലാണെന്നാണ് വിവരം.