മാഡ്രിഡ്: സ്പെയിനിലെ ഏറ്റവും പ്രായംകൂടിയ വനിത കോവിഡ് വൈറസിനെ തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങിയെത്തി. മരിയ ബ്രന്യാസ് എന്ന വനിതയാണ് കോവിഡിനെ അതിജീവിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു മരിയയുടെ 113ാം പിറന്നാള്‍ ആഘോഷിച്ചത്്.
എന്നാല്‍, കോവിഡ് വൈറസ് ബാധിച്ചത് കുടുംബത്തെ വലിയ ആശങ്കകളിലേക്ക് നയിച്ചിരുന്നു. മരിയ ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് പോലും കരുതി ദിനങ്ങളായിരുന്നു കഴിഞ്ഞു പോയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനു ശേഷം വൈറസ് നെഗറ്റീവ് ആയെന്ന് അറിഞ്ഞത് ഏറെ സന്തോഷം ഉളവാക്കുന്ന കാര്യമാണെന്നും വ്യക്തമാക്കി. 1907ല്‍ അമേരിക്കയെ വിറപ്പിച്ച ഭൂകന്പത്തിനിടെ സാന്‍ഫ്രാന്‍സിസ്കോയിലായിരുന്നു ജനനം.
ഇതിനോടകം രണ്ടു ലോകമഹായുദ്ധങ്ങളും, ഒരു സിവില്‍ യുദ്ധവും, സ്പാനിഷ് ഫ്ളൂ പകര്ച്ചവ്യാധിുമെല്ലാം കണ്ട മരിയ ഇപ്പോഴും ആരോഗ്യവതിയായിരിക്കുന്നത് അവരുടെ ജീവിതചര്യകള്ക്കൊണ്ടാണെന്നും ബന്ധുക്കള്‍ പറഞ്ഞു.