ചെ​ന്നൈ: കോ​വി​ഡ് വൈ​റ​സി​ന് പ്ര​തി​രോ​ധ മ​രു​ന്ന് ക​ണ്ടു​പി​ടി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​യാ​ള്‍ സ്വ​യം മ​രു​ന്ന് പ​രീ​ക്ഷി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​രി​ച്ചു. ചെ​ന്നൈ​യി​ലാ​ണ് സം​ഭ​വം. കോ​ട​ന്പാ​ക്ക​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​ന്പ​നി​യു​ടെ ഫാ​ര്‍​മ​സി​സ്റ്റും പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​രുമായ കെ. ​ശി​വ​നേ​ശ​നാ​ണ് മ​രി​ച്ച​ത്.

ക​മ്ബ​നി ഉ​ട​മയാ​യ രാ​ജ്കു​മാ​റും ശി​വ​നേ​ശ​നും ചേ​ര്‍​ന്നാ​ണ് കോ​വി​ഡി​നാ​യു​ള്ള മ​രു​ന്ന് വി​ക​സി​പ്പി​ച്ച​ത്. ഇ​രു​വ​രും സ്വ​ന്തം ശ​രീ​ര​ത്തി​ല്‍ പ​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്കു​മാ​റിനെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. സോ​ഡി​യം നൈ​ട്രേ​റ്റ് ക​ല​ര്‍​ത്തി​യ ലാ​യ​നി​യാ​ണു ഇ​വ​ര്‍ മ​രു​ന്നാ​യി പ​രീ​ക്ഷി​ച്ച​തെ​ന്നാ​ണ് വി​വ​രം