ഹോ​ങ്കോം​ഗ് : കോ​വി​ഡില്‍ നിന്നും സുഖം പ്രാപിച്ച യു​വാ​വി​ന് വീ​ണ്ടും രോ​ഗബാധ കണ്ടെത്തി. ഏ​പ്രി​ലിലാണ് ഇയാള്‍ കോവിഡ് മുക്തനായത്. വി​ദേ​ശ യാ​ത്ര ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് നാ​ലു മാ​സ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍​ക്ക് വീ​ണ്ടും രോ​ഗ​മു​ണ്ടാ​യെന്ന് ഗ​വേ​ഷ​ക​രു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു. പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മു​ക്ത​നാ​യിട്ട് വീ​ണ്ടും രോ​ഗ​ബാ​ധി​ത​നാ​യ സം​ഭ​വം ലോ​ക​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ഹോ​ങ്കോം​ഗ് യൂ​ണി​വേ​ഴ്സി​റ്റി സം​ഘം പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്നു. ഇ​യാ​ളു​ടെ സ്വ​ദേ​ശം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.