കോ​ഴി​ക്കോ​ട്: ക​ര്‍​ശ​ന നിയന്ത്രണങ്ങളോടെ കോഴിക്കോട് മി​ഠാ​യി തെരു​വ് നാ​ളെ മു​ത​ല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീ​രു​മാ​നം. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഈ തീരുമാനം.

ഒ​രു സ​മ​യം ഒ​രു ക​ട​യി​ല്‍ എ​ത്ര പേ​രെ ക​യ​റ്റാ​ന്‍ ക​ഴി​യു​മെ​ന്നും ക​ട​യു​ടെ വ​ലി​പ്പത്തെ സം​ബ​ന്ധി​ച്ചും ക​ട​യു​ട​മ​ക​ള്‍ സ​ത്യ​വാ​ങ് മൂ​ലം ന​ല്‍​ക​ണം. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കാ​ന​ല്ലാ​തെ ആ​രേ​യും മി​ഠാ​യി തെ​രു​വി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യി​ല്ല. തെ​രു​വു ക​ച്ച​വ​ടം അനുവദിക്കില്ല. നി​യമ​ലം​ഘ​നം ന​ട​ന്നാ​ല്‍ പി​ഴ ശി​ക്ഷ​യ​ട​ക്കം ചു​മ​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നിച്ചു.

പലയിടങ്ങളിലും ക​ട​ക​ള്‍ തു​റ​ന്നെ​ങ്കി​ലും മി​ഠാ​യി തെ​രു​വി​ല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് വ്യാ​പാ​രി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നു വ​ഴി​തെ​ളി​ച്ചി​രു​ന്നു. കോ​വി​ഡ് പശ്ചാത്തലത്തില്‍ പ്ര​തി​സ​ന്ധി​യി​ലാ​യ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് പെ​രു​ന്നാ​ള്‍ കാ​ല​ത്തും കടകള്‍ തു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ക​ള​ക്ട​ര്‍ യോ​ഗം വി​ളി​ച്ച്‌ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാനിച്ചത്.