തൃശൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് സാധാരണ ജനങ്ങളിലേക്ക് സഞ്ചരിക്കുന്ന ആശുപത്രി എത്തിച്ച്‌ തൃശൂര്‍ ജില്ലാഭരണകൂടം. ജില്ലാ ഭരണകൂടത്തിന്‍്റെ പ്രത്യേക അനുമതിയോടെയാണ് ക്യാമ്ബുകള്‍ സംഘിപ്പിക്കുന്നത്. ഡോക്ടര്‍, നഴ്സ്, ലബ് ടെക്നീഷ്‌, കെയര്‍ ഫെസിലിറേറ്റര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയില്‍ ഉള്ളത്.

ഒരു ഗവണ്‍മെന്‍്റ് പ്രെമറി ഹെല്‍ത്ത് സെന്‍്ററിലുള്ള എല്ലാ സൗകര്യങ്ങളും ഈ സഞ്ചരിക്കുന്ന ആശുപത്രിയിലും ഉണ്ടാകും. ഇതോടെ ഡോക്ടറുടെ സേവനം വീടുകളില്‍ എത്തും. സഞ്ചരിക്കുന്ന ആശുപത്രിയില്‍ സാമൂഹിക അകലം പാലിക്കുന്നത്തിന്‍്റെ ഭാഗമായി ഒരെ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക. ആരോഗ്യ വകുപ്പിന്‍്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചാണ് പരിരോധന നടത്തുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ തൃശൂര്‍ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പിന് നല്‍ക്കും.