മനാമ: ബഹ്‌റൈനില്‍ കോവിഡ് -19 വാക്​സിന്‍ പരീക്ഷണത്തിന് തയാറായി ഇന്ത്യന്‍ ഇസ്​ലാഹി സെന്‍റര്‍ ഭാരവാഹി ആഷിഖ് രംഗത്തെത്തി. കോവിഡ് ലോക്ഡൗണ്‍ കാലത്ത് പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഇസ്​ലാഹി സെന്‍ററി​െന്‍റ യൂത്ത് വിങ്​ സെക്രട്ടറി കൂടിയാണ് ആഷിഖ്.

കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ബഹ്‌റൈന്‍ സര്‍ക്കാറിനോടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്​ച ആദ്യ ഡോസ് സ്വീകരിച്ചു. ഇന്ത്യന്‍ ഇസ്​ലാഹി സെന്‍ററി​െന്‍റ നിരവധി വളന്‍റിയര്‍മാര്‍ പരീക്ഷണത്തില്‍ പ​െങ്കടുക്കാന്‍ തയാറായി രംഗത്തെത്തിയിട്ടുണ്ടെന്ന്​ പ്രസിഡന്‍റ് സഫീര്‍ നരക്കോട് പറഞ്ഞു.