ദുബായ് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ മസ്ജിദുകളും മറ്റു ആരാധാനാലയങ്ങളും അടച്ചിടാനുള്ള തീരുമാനം അനിശ്ചിതകാലത്തേക്ക് നീട്ടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങള്‍ പ്രാര്‍ത്ഥനക്കായി തുറക്കേണ്ടതില്ലെന്ന് മതകാര്യവകുപ്പും, ദേശീയ ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.