ജമ്മു കശ്മീരില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഏഴ് മലയാളികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ എട്ടംഗ സംഘത്തെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. പാംപോറിലെ ക്വാറന്റൈന് കേന്ദ്രത്തിലാണ് സുരക്ഷാ സേന ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്.
നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇവരുടെ സ്രവങ്ങള്‍ കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. പരിശോധനയില്‍ വൈറസ് ബാധയുള്ളതായി കണ്ടെത്തുകയായിരുന്നു.