പാലക്കാട് : അട്ടപ്പാടിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ മരണം കോവിഡ് 19 കാരണമല്ലെന്നു സ്ഥിരീകരണം. പരിശോധനാഫലം നെഗറ്റീവാണെന്നും, എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പാലക്കാട് ഡിഎംഒ അറിയിച്ചു. ഷോളയൂര്‍ വരഗം പാടി സ്വദേശി കാര്‍ത്തിക്ക് (23) ആണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്.
കഴിഞ്ഞമാസം കോയമ്ബത്തൂരിലുള്ള ബന്ധുവിന്റെ മരണത്തിന് പോയിവന്ന ശേഷം ഏപ്രില്‍ 29 മുതല്‍ വീട്ടില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഈ മാസം ആറിന് വയറുവേദനയെ തുടര്‍ന്ന് കോട്ടത്തറ ഗവ: ട്രൈബല്‍ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഏഴിന് പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.