തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ ഉടന്‍ തുറക്കരുതെന്ന് ഐ.എം.എ. ഇപ്പോള്‍ സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ രോഗവാഹകരാകുമെന്നും ഐ.എം.എ നിര്‍ദ്ദേശിച്ചു.

വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ സ്കൂള്‍ തുറക്കാവൂ. സ്കൂള്‍ ക്യാന്‍റീന്‍ തുറക്കരുത്. രണ്ട് ബാച്ചുകളായി ക്ലാസുകള്‍ ക്രമീകരിക്കണം. ഒരു ക്ലാസ്സില്‍ പരമാവധി 25 കുട്ടികളെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കണം ക്ലാസുകള്‍. പരമാവധി ജൂണ്‍, ജൂലൈ വരെ സ്കൂളുകള്‍ തുറക്കരുതെന്ന് ഐ.എം.എ നിര്‍ദ്ദേശിച്ചു.