ന്യൂ ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാം ഘട്ട ലോക്ക്ഡൗണ്‍ പൂര്‍ണമായും പുതിയ രീതിയിലായിരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മേയ് 17നാണ് അവസാനിക്കുക. മെയ് 18-ന് മുമ്ബായി അതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമെന്നും മോദി പറഞ്ഞു. ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ ലഘൂകരിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്. ആറ് സംസ്ഥാനങ്ങള്‍ മാത്രമാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. നാലാം ഘട്ട ലോക്ക്ഡൗണ്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാകും.