കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു.
2020 മാ​ര്‍​ച്ച്‌ 31 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ യാ​ത്ര മു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം. 2021 ഡി​സം​ബ​ര്‍ 31 വ​രെ ഈ ​ടി​ക്ക​റ്റു​ക​ളു​ടെ മൂ​ല്യം അ​ത്ര ത​ന്നെ​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും. ഈ ​കാ​ല​യ​ള​വി​നു​ള്ളി​ല്‍ ബു​ക്കിം​ഗ് വീ​ണ്ടും ന​ട​ത്തി യാ​ത്ര ചെ​യ്തി​രി​ക്ക​ണം.
ഇ​ക്കാ​ല​യ​ള​വി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഒ​രു ത​വ​ണ​ത്തേ​ക്ക് യാ​ത്രാ തീ​യ​തി, വി​മാ​നം, റൂ​ട്ട്, ബു​ക്കിം​ഗ് കോ​ഡ് എ​ന്നി​വ മാ​റ്റാ​ന്‍ അ​വ​സ​ര​മു​ണ്ട്. എ​ന്നാ​ല്‍ ആ​ദ്യം ബു​ക്കു​ചെ​യ്ത ടി​ക്ക​റ്റ് നി​ര​ക്കി​നേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റെ​ടു​ത്താ​ല്‍ ബാ​ക്കി തു​ക​യോ, പ്ര​ത്യേ​ക ക്ലാ​സോ അ​നു​വ​ദ​നീ​യ​മ​ല്ല.