കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഫ്രാന്‍സില്‍ പാരീസ് ഉള്‍പ്പെടെ എട്ട് മെട്രോ പൊളിറ്റന്‍ മേഖലകളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ മൂന്നിലൊന്ന് ജനസംഖ്യയെ രണ്ടാഴ്ചയെങ്കിലും ഇത് ബാധിക്കും. ഇവിടങ്ങളില്‍ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ അടച്ചിടും. രാത്രി കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് 160 ഡോളര്‍ ഫൈന്‍ അടക്കേണ്ടി വരും .

നാലാഴ്ചത്തേക്കെങ്കിലും ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. രോഗം നിയന്ത്രണവിധേയമാകുന്നില്ലെങ്കില്‍ ഡിസംബര്‍ 14 വരെ ഇതു നീട്ടുമെന്നും മാക്രോണ്‍ വ്യക്തമാക്കി. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് നിശാനിയമം പ്രാബല്യത്തില്‍ വരുന്നത്.