ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കി മോദി സര്‍ക്കാര്‍ .ആകെ ജനസംഖ്യയുടെ 60 ശതമാനം അളുകള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതിനായി 1.6 ബില്യണ്‍ ഡോസുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുക.

രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ 1.6 ബില്യണ്‍ ഡോസുകള്‍ ഇറക്കുമതി ചെയ്യുന്നതിലൂടെ ഇത് സാധ്യമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സിനായ ആസ്ട്രാസെനകയുടെ 500 മില്യണ്‍ ഡോസുകളും അമേരിക്കന്‍ കമ്ബനിയായ നൊവവാക്‌സിന്റെ 1 ബില്യണ്‍ ഡോസുകളും റഷ്യയുടെ സ്പുട്‌നിക് v വാക്‌സിന്റെ 100 മില്യണ്‍ ഡോസുകളുമാണ് ഇന്ത്യയിലെത്തുക.

ആസ്ട്രാസെനക, നൊവവാക്‌സ് വാക്‌സിനുകള്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും സ്പുട്‌നിക് v ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലാബിലുമാണ് നിര്‍മ്മിക്കുന്നത്. ഇതിന് പുറമെ ഭാരത് ബയോട്ടെക്കിന്റെയും സൈഡസ് കാഡിലയുടെയും വാക്‌സിനുകളും ഉപയോഗിക്കും.