തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗുജറാത്തിനേയും പിന്നിലാക്കി കേരളം. കേന്ദ്രത്തിനു നല്‍കിയ കണക്ക് അനുസരിച്ച്‌ കേരളത്തില്‍ രോഗികള്‍14,944 ഉം ഗുജറാത്തില്‍ 14,241 ഉം ആണ് രോഗികളുടെ എണ്ണം. ഇതോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് 11 -ാം സ്ഥാനത്ത് ആയി. ഒന്നര ലക്ഷത്തിനടുത്ത് രോഗികള്‍ ഉണ്ടായിരുന്ന ഡല്‍ഹിയില്‍ ഇപ്പോള്‍ 11,489 പേര്‍ക്കുമാത്രമാണ് കോവിഡ്. മുഖ്യമന്ത്രിക്ക് വരെ രോഗം വന്ന മധ്യപ്രദേശില്‍ ആകെ രോഗികള്‍ 9986 ആണ്. അതേസമയം മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് മുന്നില്‍. 1,56,719 രോഗികളാണ് സംസ്ഥാനത്തുള്ളത്. ആന്ധ്രപ്രദേശും (88,138) കര്‍ണാടകയും (81,284) രണ്ടു മൂന്നും സ്ഥാനത്താണ്. പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ 24 സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ കോവിഡ് രോഗികള്‍ കുറവാണ്.