രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് കോവിഡ് കൂടുതല്‍ ബാധിച്ചത് 21നും 30നും ഇടയില്‍ പ്രായമുള്ളവരെയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിയമസഭയില്‍ ഐബി സതീഷ് എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മരണനിരക്ക് ഏറ്റവും കൂടുതല്‍ 81-90 പ്രായക്കാരിലാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ചെറുപ്പക്കാര്‍ക്കും മധ്യവയസ്‌കര്‍ക്കുമാണ് രോഗം കൂടുതലായി ബാധിച്ചത്. 21-30 പ്രായക്കാരായ 261232 പേര്‍ക്കാണ് രോഗം ബാധിച്ചത്. 31-40 പ്രായക്കാരായ 252935 പേര്‍ക്കും 41 മുതല്‍ 50 വയസ് വരെയുള്ള 233126 പേര്‍ക്കും രോഗം ബാധിച്ചു.
81നും 90നം ഇടയില്‍ പ്രായമുള്ള 17105 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 502 പേര്‍ മരിച്ചു. മരണ നിരക്ക് 2.93 ശതമാനമാണ്. 71 മുതല്‍ 80 വയസ് വരെ പ്രായമുള്ളവരില്‍ 1.94 ശതമാനവും 91 മുതല്‍ 100 വയസുവരെ പ്രായമുള്ളവരില്‍ 1.55 ശതമാനവുമാണ് മരണനിരക്ക്. മെയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമസഭയില്‍ വെച്ചത്.



