മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച്‌ ഒരു വയസായ കുഞ്ഞ് മരിച്ചു. പുനെയിലാണ് 13 മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

അതിനിടെ മുംബൈയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 508 ആയി. ഇന്ന് 875 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. നഗരത്തില്‍ ആകെ രോഗബാധിതര്‍ 13,564 ആണ്.

അതിനിടെ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ 81 തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 158 തടവുപുള്ളികള്‍ക്കും 26 ജീവനക്കാര്‍ക്കും ഇതോടെ രോഗം സ്ഥിരീകരിച്ചു. ബൈക്കുള വനിത ജയിലില്‍ ഒരു പ്രതിക്കും രോഗബാധയുണ്ട്.