ചെന്നൈ: കോവിഡ് രോഗം ഭേദമായി ആശുപത്രി വിടാന്‍ ഒരുങ്ങവേ, 55 കാരി ഹൃദയാഘാതം വന്ന് മരിച്ചു. ഇവരുടെ രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. തുടര്‍ന്ന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ദാരുണാന്ത്യം.
തമിഴ്‌നാട്ടിലെ തിരുവണ്ണാമല സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ മൂന്നാഴ്ചയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീയാണ് മരിച്ചത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവരുടെ കഴിഞ്ഞ രണ്ടുപരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. തുടര്‍ന്ന് ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാന്‍ ഇരിക്കേയാണ്, ഹൃദയാഘാതം ജീവന്‍ എടുത്തത്. രാവിലെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥിതി വഷളാവുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രമേഹ രോഗം ഇവരെ അലട്ടിയിരുന്നു. ഏപ്രില്‍ 13നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.