റി​യാ​ദ്: സൗ​ദി രാ​ജ​കു​ടും​ബ​ത്തി​ലെ 150 അം​ഗ​ങ്ങ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി യു​എ​സി​ലെ ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. റി​യാ​ദ് ഗ​വ​ർ​ണ​ർ ഫൈ​സ​ൽ ബി​ൻ ബാ​ന്ത​ർ അ​ബ്ദു​ള്ള​സീ​സ് അ​ൽ സൗ​ദി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി.

84 വ​യ​സു​ള്ള സ​ൽ​മാ​ൻ രാ​ജാ​വും ഭ​ര​ണ​നി​യ​ന്താ​വാ​യ മ​ക​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ(34) രാ​ജ​കു​മാ​ര​നും രോ​ഗം പി​ടി​പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ജി​ദ്ദ​യ്ക്കു സ​മീ​പം ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു.