ഷിംല : കൊറോണ ബാധിതനായ വ്യക്തി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ പൊലീസ് ആസ്ഥാനം അടച്ചു. ഡിജിപിയും 30 ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അടക്കം ക്വാറന്റീനില്‍ പ്രവേശിച്ചു.

പൊലീസ് മേധാവിയായി ചുമതലയേറ്റ സഞ്ജയ് കുന്‍ഡുവിനെ അഭിനന്ദിക്കാന്‍ ജൂണ്‍ ഒന്നിനാണ് കൊറോണ ബാധിതനായ ആള്‍ ഡിജിപി ഓഫീസിലെത്തിയത്. പിന്നീട് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും, ജൂണ്‍ ഒമ്ബതിന് ഡല്‍ഹിയില്‍ വെച്ച്‌ മരിക്കുകയും ചെയ്തു.

ഇദ്ദേഹവുമായി അടുത്ത് ഇടപഴകി എന്നു കണ്ടതിനെ തുടര്‍ന്നാണ് ഡിജിപിയോടും 30 പൊലീസ് ഉദ്യോഗസ്ഥരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചത്. ഡിജിപിയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സ്രവസാംപിള്‍ കൊറോണ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.