കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് ബാധിതനായ പ്രതി വീണ്ടും തടവുചാടി. കാസര്‍കോട് കൂളിക്കുന്ന് സ്വദേശിയായ റംസാന്‍ സൈനുദ്ദീന്‍ (22) ആണ് രക്ഷപ്പെട്ടത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു റംസാന്‍.

വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസ് പ്രതിയാണ്. കഴിഞ്ഞ ജൂണില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാള്‍ തടവ് ചാടിയിരുന്നു. പോക്സോ കേസ് പ്രതിയായ മണിക്കുട്ടന് ഒപ്പമാണ് അന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ കാസര്‍കോട് ചെമ്മനാട് വച്ച്‌ പിടിയിലായി. അതിന് ശേഷമാണ് ഇയ്യാള്‍ക്ക് രോഗം സ്ഥികരിച്ചത്.
ഇത്തവണ രക്ഷപ്പെടുമ്ബോള്‍ ഇയ്യാള്‍ നീല ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. പ്രതിയെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്ന് ചക്കരക്കല്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്. ഇയ്യാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.