കുവൈത്ത്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയര്‍വേയ്സ്. കുവൈത്ത് എയര്‍വെയ്സിലെ എല്ലാ വിഭാഗം ജീവനക്കാരെയും പിരിച്ചുവിടുമെന്നും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ടാഴ്ചക്കകം ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 7800ഓളം ജീവനക്കാരാണ് കുവൈത്തിലെ നഷ്ടത്തിലായ വിമാനക്കമ്ബനിയില്‍ ജോലി ചെയ്യുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈത്ത് എയര്‍വേയ്സ് നിര്‍ബന്ധിതരായത്. ഇത്തരത്തില്‍ ലോകത്ത് പല രാജ്യങ്ങളിലും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ലോകത്ത് 5,905,292 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.