റിയാദ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി. മാര്‍ച്ച്‌ 22നാണ് സൗദിയില്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇത് ഇന്നലെ അര്‍ധരാത്രി പൂര്‍ത്തിയായിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാല്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിടുകയായിരുന്നു.ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുടെ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം.