ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. വെന്റിലേറ്റേര്‍, സര്‍ജിക്കല്‍ മാസ്കുകള്‍, കോവിഡ്-19 പരിശോധന കിറ്റുകള്‍, വ്യക്തിഗത പരിരക്ഷ ഉപകരണങ്ങള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് ഒഴിവാക്കിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, വെന്റിലേറ്ററുകള്‍, സര്‍ജിക്കല്‍ മാസ്ക്, പരിശോധന കിറ്റുകള്‍, വ്യക്തിഗത പരിരക്ഷ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ അടിയന്തര ആവശ്യകത കണക്കിലെടുത്ത് ഇറക്കുമതി ചെയ്യുന്നതിന് ഇവയുടെ കസ്റ്റംസ് തീരുവയും സെസും കേന്ദ്രസര്‍ക്കാര്‍ ഇളവ് ചെയ്തു. ഇത് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.
ഉപകരണങ്ങള്‍ നിര്‍മിക്കാനാവശ്യമായി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളും ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടും. ഇളവ് സെപ്റ്റംബര്‍ 30 വരെ ലഭ്യമാകും.