കൊച്ചി: എറണാകുളത്ത് കൊറോണ ബാധിച്ച്‌ പൊലീസുകാരന്‍റെ മുഴുവന്‍ യാത്രാവിവരങ്ങളും പരിശോധിച്ചെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ഇയാള്‍ ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും നിരീക്ഷണത്തില്‍ ആക്കിയെന്നും സ്റ്റേഷനില്‍ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസുകാര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായാല്‍ അറിയിക്കാന്‍ പ്രത്യേക നമ്ബര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയില്‍ നിലവില്‍ പൊലീസുകാരന്‍ ഉള്‍പ്പടെ, 96 പേരാണ് കൊറോണ പോസിറ്റീവ് ആയി ചികിത്സയില്‍ ഉള്ളത്. പൊലീസുകാരന് രോഗം പകര്‍ന്നത് കൊറോണ സെന്ററില്‍ ജോലി ചെയ്തതില്‍ നിന്നാകാം എന്നാണ് കരുതുന്നത് എന്നും ഇയാളുടെ ഭാര്യ ജോലി ചെയ്തിരുന്ന കറി പൗഡര്‍ ഫാക്ടറി താല്‍ക്കാലികമായി അടക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.