ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് 2396പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 38 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 56845പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 24822പേര്‍ നിലവില്‍ ചികിത്സയിലുണ്ട് 704പേര്‍ മരിച്ചു.

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 33231 പരിശോധനകളാണ് ഇന്ന് നടത്തിയത്. 861211 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്.

അതേസമയം, കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന കര്‍ണാടകയില്‍ ഇന്ന് 9 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 416 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. 8697പേര്‍ക്കാണ് ഇതുവരെ കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍132പേര്‍ മരിച്ചു.