ന്യൂയോർക്ക് :- ക്യുൻസ് കേന്ദ്രമാക്കി 1976 മുതൽ പ്രവർത്തിക്കുന്ന,കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക , ന്യൂയോർക്കിലെ ക്യുൻസ് , നാസു , സാഫോക് എന്നീ മൂന്നു കൗണ്ടികളിൽ അധിവസിക്കുന്ന പതിനാറു കുടുംബങ്ങൾക്ക് , ആദ്യ ഘട്ടത്തിന്റെ ഒരു തുടക്കം എന്ന നിലയിൽ അവർക്കാവശ്യമായ ഇരുപത്തിയഞ്ചു ഇനങ്ങൾ അടങ്ങുന്ന ഭഷ്യ സാധങ്ങളുടെ കിറ്റ് വിതരണം ചെയ്തു . ലോകം കണ്ട, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയെ സമൂഹം മൊത്തമായി നേരിടുമ്പോൾ ഒരു ചെറു തിരി നാളമായി തങ്ങൾക്കു ചുറ്റുമുള്ള സഹോദരങ്ങളെ കണ്ടെത്തി അവർക്ക് സഹായ ഹസ്തവുമായി കെ സി എ ൻ എ പ്രവർത്തകർ സജ്ജരായി കഴിഞ്ഞു .

ജോലി നഷ്ട്ടപ്പെട്ട്, ഗെവണ്മെന്റിൽ നിന്ന് യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കാതെ കഴിയുന്ന പതിനാറു കുടുബങ്ങൾക്കാണ് സഹായം എത്തിക്കുന്നത് . കോവിഡ് പ്രതിസന്ധി ഉടലെടുത്തപ്പോൾ തന്നെ സംഘടന ഭാരവാഹികൾ കോൺഫറൻസ് യോഗം വിളിച്ചുകൂട്ടി തങ്ങളുടെ ചുറ്റുപാടിൽ ദുരിതമനുഭവിക്കുന്ന കുടുബങ്ങളെ എങ്ങനെ സഹായിക്കാം എന്ന് ഒന്നടങ്കം ആലോചിച്ചു തീരുമാനം എടുത്തിരുന്നു, അതിന്റെ ഭാഗമായി ആദ്യ ഘട്ടം മുതൽ തന്നെ, രോഗബാധിതരായ കുടുംബങ്ങൾക്ക് , മരുന്നുകൾ എത്തിച്ചു നൽകുക, ഭക്ഷണം നൽകുക, പ്രായമായി ഭാവങ്ങളിൽ കഴിയുന്നവരെ സഹായിക്കുക എന്നീ കാര്യങ്ങളിൽ അസോസിയേഷൻ പ്രവർത്തകർ ആവശ്യാനുസരണം ശ്രദ്ധാലുക്കളായി പ്രവർത്തിച്ചു വരുന്നു. രണ്ടായിരത്തി പതിനെട്ടിൽ കേരളത്തിലുണ്ടായ മഹാ പ്രളയകാലത്തും കേരള സർക്കാരുമായി സഹകരിച്ചു,

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ പതിനായിരം ഡോളർ നൽകി ഈ സംഘടന പ്രതിബദ്ധത തെളിയിച്ചു .കൂടതെ ഫോമാ , ഫൊക്കാന എന്നീ ദേശീയ സംഘടനകളുടെ ഭവനദാന പദ്ധതിയിലും പങ്കാളികൾ ആയി . അസോസിയേഷൻ പ്രസിഡന്റ് ശ്രീ . റെജി കുര്യൻ , സെക്രട്ടറി ശ്രീ. ഫിലിപ്പ് മഠത്തിൽ , ട്രഷറർ ശ്രീ. ജോർജ് മാറാച്ചേരിൽ , വൈസ് പ്രസിഡന്റ് ശ്രീ. സ്റ്റാൻലി കളത്തിൽ , ജോയിന്റ് സെക്രട്ടറി . ശ്രീമതി . ലതിക നായർ, ജോയിന്റ് ട്രഷറർ ശ്രീ. ജൂബി വെട്ടം, എന്നീ എക്സിക്യൂട്ടീവിനോടൊപ്പം ഇരുപത്തി മൂന്ന് അംഗ കമ്മറ്റിയും പ്രവർത്തിക്കുന്നു . കൂടാതെ കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരു കോവിഡ് പത്തൊമ്പതു റിലീഫ് ഗോഫണ്ട്മി , (gofundme) ഫേസ് ബുക്ക് ഫണ്ട് എന്നീ പദ്ധതികൾക്കും ശ്രീ.അജിത് കൊച്ചു കുടിയിലിന്റെ നേതിര്ത്വത്തിൽ തുടക്കം കുറിച്ചു.

സമൂഹം നേരിടുന്ന വെല്ലുവിളികൾ ഏറ്റെടുത്തു പ്രതിജ്ഞാ ബദ്ധരായി സമൂഹത്തോട് ചേര്ന്ന് പ്രവൃത്തിക്കുന്ന വളർന്നു പന്തലിച്ച ഒരു സംഘടനയായി കെ. സി. എ. എൻ .എ ഇതിനോടകം മാറിക്കഴിഞ്ഞു. കോവിഡിനോട് അനുബന്ധിച്ചു അസ്സോസിയേഷന്റെ ജൂൺ 30 വരെയുള്ള എല്ലാ പ്രോഗ്രാമുകളും ക്യാൻസൽ ചെയ്തിട്ടുണ്ട്. ഈ മഹാമാരിയെ നമുക്ക് ഒന്നിച്ചു നേരിടാം , ആത്മ ധൈര്യം കൈവിടാതെ , സാമൂഹിക അകലം പാലിച്ചു, ഈ വിപത്തിനെ ചെറുത്തു തോൽപ്പിക്കാം, ആരോഗ്യ പരിപാലകർ നൽകുന്ന നിർദ്ദേശ്ശങ്ങൾ പാലിക്കാം, ആരോഗ്യ മേഖലയിലെ എല്ലാ പ്രവർത്തകർക്കും ആത്മ ധൈര്യം പകരാം, ജാഗരൂകരാകാം. കെ.സി.എ.എൻ.എ എന്നും സമൂഹത്തോടൊപ്പം .

കൂടുതൽ വിവരങ്ങൾക്ക് :- റെജി കുര്യൻ പ്രസിഡന്റ് (917) 975-1690 ഫിലിപ്പ് മഠത്തിൽ സെക്രട്ടറി (917) 459-7819 ജോർജ് മാറാച്ചേരിൽ ട്രഷറർ (516) 395-1672

  • സ്റ്റാൻലി കളത്തിൽ