ചെന്നൈ: തമിഴ്നാട്ടില്‍ പുതുതായി 527 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു അതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2107 ആയി . എന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 377 പേര്‍ പുരുഷന്മാരും 150 പേര്‍ സ്ത്രീകളുമാണ്.

ഇന്ന് ഒരാള്‍കൂടി കോവിഡ് ബാധിച്ചുമരിച്ചതോടെ മരണസംഖ്യ 31 ആയി അടുത്ത ചില ദിവസങ്ങളില്‍ തുടര്‍ച്ചയായി കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ല എന്നാണ് തമിഴ് നാട് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ പോസിറ്റീവ് കേസുകള്‍ ആയ ഭൂരിഭാഗം ആളുകളുംതമിഴ് നാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന കോയമ്ബേട് മാര്‍ക്കറ്റുമായി ബന്ധമുള്ളവരാണ് മേട്ടുപ്പാളയത്ത് കോയമ്ബേട് മാര്‍ക്കറ്റിലേക്ക് പച്ചക്കറിയുമായി ബന്ധപ്പെട്ട പോയി വരുന്ന ഡ്രൈവര്‍മാര്‍, വ്യാപാരികള്‍ എന്നിവരെ സ്വകാര്യലോഡ്ജില്‍ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.