ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു.ഇതോടെ രാജ്യത്ത് മരണസംഖ്യ 86 ആയി ഉയര്‍ന്നു. 1267 പേരില്‍ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 4,869 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,267 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
അതേസമയം 24 മണിക്കൂറിനിടെ 1,470 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 63,642 ആയി വര്‍ധിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,713 ആയും കുറഞ്ഞിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ 230 പേരാണുള്ളത്. 84,441 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.