കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ പരാജയപ്പെട്ടതാണ് കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ പടരാന്‍ കാരണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു. ആദ്യ ഘട്ടത്തിന്റെ അവസാനത്തിലെത്തിയെങ്കിലും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയാതെ പോയതെന്നും ഡോ. ഷെയ്ഖ് ബാസില്‍ അല്‍ സബാഹ് പറഞ്ഞു.
കുടുംബ കൂട്ടായ്മകള്‍, ശാരീരിക അകലം പാലിക്കുന്നതില്‍ ഉണ്ടായ വീഴ്ചകളും ശുചിത്വ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടത് എന്നിവയെല്ലാം സ്വദേശികളുടെ കോവിഡ് വ്യാപനത്തിന് കാരണമായതായും, കാര്യങ്ങള്‍ കൈ വിട്ടു പോകുന്നതിന് അനുവദിക്കില്ല എന്നും ഡോ. ബാസില്‍ അല്‍ സബാഹ് മുന്നറിയിപ്പ് നല്‍കി.ഇതേതുടര്‍ന്ന് കുവൈത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് യാത്രയ്ക്ക് നാല് ദിവസം മുമ്ബ് പിസിആര്‍ പരിശോധന നടത്തിയ അറബിക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രം അറിയിച്ചു.