മസ്കറ്റ് : ഒമാനില്‍ ഇന്ന് 284 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 4625 ആയി. പുതിയ രോഗികളില്‍ 204 പേര്‍ വിദേശികളും 80 പേര്‍ ഒമാനികളുമാണെന്ന്​ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. രോഗമുക്​തി നേടിയവരുടെ എണ്ണം 1350 ആയി ഉയര്‍ന്നു. രണ്ട്​ മലയാളികളടക്കം ചികിത്സയിലിരുന്ന 19 പേരാണ് കൊവിഡ് 19 വൈറസ് ബാധ മൂലം ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. 3256 പേരാണ്​ നിലവില്‍ അസുഖബാധിതരായി ചികിത്സയിലുള്ളത്​.