കോവിഡ് 19 വ്യാപകമായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും പ്രധാന ആശുപത്രികളിലുമായി മാറ്റിവെച്ചത് നൂറുകണക്കിന് ശസ്ത്രക്രിയകള്‍. ഒന്നര മാസത്തിലധികമായി അടിയന്തര സ്വഭാവത്തിലുള്ളതല്ലാത്ത ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ 7000 ലധികം ശസ്ത്രക്രിയകളാണ് മാറ്റിയത്. കോഴിക്കോട് 1500 എണ്ണം മാേറ്റണ്ടി വന്നു. തിരുവനന്തപുരത്ത് ശസ്ത്രക്രിയകള്‍ പകുതിയായി. കോവിഡ് ഭീതി അകന്നതോടെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും അമല, ജൂബിലി മെഡിക്കല്‍ കോളജുകളിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും ശസ്ത്രക്രിയ പുനരാരംഭിച്ചു.
കോട്ടയത്ത് മാസം ശരാശരി 4500 മുതല്‍ 4700 വരെ ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. 45 ദിവസത്തിനിടെ നടന്നത് ഒരു ഹൃദയം മാറ്റിവെക്കല്‍ അടക്കം 450 ശസ്ത്രക്രിയ. അതീവഗുരുതര കേസുകളൊന്നും മാറ്റിവെച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവിയുമായ േഡാ.ടി.കെ.ജയകുമാര്‍ പറഞ്ഞു. കാന്‍സര്‍ ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 1500 ഓളം ശസ്ത്രക്രിയ മാറ്റി. ദിവസവും ശരാശരി 75 ശസ്ത്രക്രിയകളുടെ സ്ഥാനത്ത് 25 എണ്ണം മാത്രമാണ് നടക്കുന്നതെന്ന് സൂപ്രണ്ട് ഡോ. സജീത് കുമാര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലെയും അടിയന്തര ശസ്ത്രക്രിയകള്ക്കൊപ്പം കാന്‍സര്‍ ശസ്ത്രക്രിയകളും മുടങ്ങാതെ നടക്കുന്നു. അസ്ഥിരോഗ വിഭാഗത്തില്‍ ശസ്ത്രക്രിയകള്‍ മാേറ്റണ്ടി വന്നിട്ടില്ല. നിലവില്‍ ദിവസവും നടക്കുന്നതില്‍ 15ഓളം മേജര്‍ ശസ്ത്രക്രിയകളാണ്.
തിരുവനന്തപുരത്ത് കോവിഡിന് മുമ്ബ് പ്രതിദിനം ശരാശരി 50-60 ശസ്ത്രക്രിയകളായിരുന്നെങ്കില് അടിയന്തര സ്വഭാവമുള്ളവക്കായി പരിമിതപ്പെടുത്തിയപ്പോള്‍ 20-25 എണ്ണമായി കുറഞ്ഞു. രണ്ട് മാസത്തേക്ക് ഇവയില്‍ അധികവും മാറ്റിവെച്ച് തീയതി നല്കി. അര്‍ബുദവുമായി ബന്ധപ്പെട്ടവ നടക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ഒ.പി സമയം കൂട്ടി.
തൃശൂരില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 180 ഉം ജൂബിലി ആശുപത്രിയില്‍ നൂറോളവും ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ജൂബിലിയില്‍ അടിയന്തര പ്രാധാന്യമുള്ള എല്ലാ ശസ്ത്രക്രിയകളും നടത്തിയെന്ന് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് അറിയിച്ചു. അമലയില്‍ തൊണ്ടയില്‍ ജീവനുള്ള മത്സ്യം കുരുങ്ങിയതിനെ പുറത്തെടുത്തതടക്കമുള്ള നിര്‍ണായക ശസ്ത്രക്രിയകള്‍ ഇൗ കാലത്താണ് നടന്നത്.
കൊല്ലം പാരിപ്പള്ളിയില്‍ പൂര്‍ണശ്രദ്ധ കോവിഡ് ചികിത്സയിലാണ്. ഫാര്മസിസ്റ്റിെന്റ മകന് കോവിഡ് സ്ഥിരീകരിച്ചതോടെ ഒ.പി നിര്‍ത്തി. അത്യാഹിതവിഭാഗങ്ങളിലേക്ക് വരുന്ന രോഗികളെ ചികിത്സിക്കാന്‍ പ്രത്യേക സംഘമുണ്ട്. വെന്റിലേറ്ററിലും ട്രോമ കെയറിലും രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് പറഞ്ഞു. ഇപ്പോള്‍ 12 കോവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. കോവിഡ് ചികിത്സാ കേന്ദ്രമായ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് വന്ന മുഴുവന്‍ രോഗികളെയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി സൂപ്രണ്ട് പീറ്റര്‍ വാഴയില്‍ പറഞ്ഞു. അവിടെ സമയബന്ധിതമായി ചികിത്സ നല്‍കുന്നുണ്ട്. അടിയന്തിര ശസ്ത്രക്രിയകള്‍ മുടങ്ങുകയോ മാറ്റിവെക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
ഇടുക്കിയില്‍ 70ഓളം ശസ്ത്രക്രിയകളാണ് നീട്ടിവെച്ചത്. ഡോക്ടര്‍മാരടക്കം ജീവനക്കാര്‍ക്ക് ഡ്യൂട്ടിയും നിരീക്ഷണവും ആനുപാതികമായി അനുവദിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ ജാഗ്രത ഉറപ്പാക്കുകയായിരുന്നെന്ന് അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ.എസ്.വിവേക് പറഞ്ഞു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സേവനമെന്ന നിലയില്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ.എം.മിജാസ് പറഞ്ഞു.
മഞ്ചേരിയില്‍ മാറ്റിവെച്ചത് 100ലധികം ശസ്ത്രക്രിയകളാണ്. മറ്റുചികിത്സകളും വിവിധ ആശുപത്രികളിലേക്ക് മാറ്റി.
കണ്ണൂരില്‍ നിലവില്‍ എമര്‍ജന്‍സി കേസുകളില്‍ മാത്രമാണ് പ്രവേശനം. ഭൂരിഭാഗവും ഐസോലേഷന് വാര്ഡുകളാക്കിയതിനാലാണിത്. കോവിഡ് ഒ.പി രാവിലെ എട്ട് മുതല്‍ 10 വരെ മാത്രമാക്കി.
അടിയന്തിര ഘട്ടങ്ങളില്‍ മാത്രമാണ് ശസ്ത്രക്രിയ. നേരത്തെ നിശ്ചയിച്ചതും അടിയന്തിരമായി ആവശ്യമുള്ളതുമായ ശസ്ത്രക്രിയകള്‍ ഹൃദ്രോഗവിഭാഗത്തില്‍ നടക്കുന്നുണ്ട്.
കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിയ ശസ്ത്രക്രിയകള്‍ മെഡിക്കല്‍ കോളജില്‍ പുനരാരംഭിച്ചു. അര്‍ബുദ സംബന്ധമായ ശസ്ത്രക്രിയകളാണ് പ്രധാനമായും പുനരാരംഭിച്ചത്. ആലപ്പുഴയില്‍ അടിയന്തര ശസ്ത്രക്രിയകള്‍ നടന്നു.
വലിയ തോതില്‍ മാറ്റിവെക്കേണ്ടിവന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ രോഗികളും ശസ്ത്രക്രിയയും വര്‍ധിച്ചിട്ടുണ്ട്.