കുവൈത്തിലെ ഇന്ത്യന്‍ എംബസി ആഴ്​ച തോറും നടത്തിവന്ന ഓപ്പണ്‍ ഹൗസ്​ യോഗം കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂടുതല്‍ പേര്‍ ഒത്തുകൂടുന്നതിനുള്ള നിയ​ന്ത്രണങ്ങള്‍ കാരണമാണ്​ ​പരിപാടി നിര്‍ത്തിവെക്കുന്നതെന്നും നിയന്ത്രണങ്ങള്‍ നീക്കിയാല്‍ യോഗം പുനരാരംഭിക്കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.

കുവൈത്തിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മലയാളിയായ സിബി ജോര്‍ജ്​ ചുമതലയേറ്റ ശേഷം ആരംഭിച്ച നിരവധി ജനോപകാരപ്രദമായ നടപടികളിലൊന്നായിരുന്നു ബുധനാഴ്​ച തോറും നടത്തിയിരുന്ന ഓപ്പണ്‍ ഹൗസ്​.എല്ലാബുധനാഴ്​ചയും വൈകീട്ട്​ 3.30ന്​ നടത്തിവന്ന യോഗത്തില്‍ അംബാസഡര്‍/ ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷന്‍/ കമ്യൂണിറ്റി വെല്‍ഫെയര്‍ മേധാവി, കോണ്‍സുലര്‍,ലേബര്‍ വിങ്​ പ്രതിനിധികള്‍ തുടങ്ങി ഉദ്യോഗസ്ഥര്‍ സംബന്ധിച്ചിരുന്നു.