ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 85 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ് വൈറസ്​ ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ വൈറസ്​ ബാധ സ്ഥിരീകരിച്ച ബി.എസ്​.എഫ്​ ജവാന്‍മാരുടെ എണ്ണം 154 ആയി. ജമാ മസ്ജിദ്, ചാന്ദിനി മഹല്‍ പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന 126, 178 ബറ്റാലിയനിലുള്ള 60 ലധികം ജവാന്‍മാര്‍ക്കാണ്​ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

രാജസ്ഥാനിലെ ജോധ്​പുരിലെ ബറ്റാലിയനില്‍ നിന്നും വിന്യസിക്കപ്പെട്ട 30 ബി.എസ്.എഫുകാര്‍ക്കും കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. ഡല്‍ഹി വാള്‍ഡ്​ സിറ്റി ഏരിയയില്‍ സുരക്ഷാ ചുമതലക്കായി വിന്യസിച്ചിരുന്നവര്‍ക്കാണ്​ കോവിഡ്​ കണ്ടെത്തിയിരിക്കുന്നത്​. ഇവരെ ബി.എസ്​.എഫി​​െന്‍റ സബ്​സിഡിയറി ട്രെയിനിങ്​ സ​െന്‍ററില്‍ ക്വാറന്‍റീന്‍ ചെയ്​തു.

ഇന്നലെ 45 ഐടിബിപി ജവാന്മാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലെ തീവ്രബാധിത മേഖലകളിലടക്കം സുരക്ഷാ ചുമതല ഉണ്ടായിരുന്ന 45 ഐടിബിപി ജവാന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സഫ്ദര്‍ജങ്, ഹരിയാന ജജ്ജര്‍ എയിംസ്, ഗ്രേറ്റര്‍ നോയിഡയിലെ സിആര്‍പിഎഫ് റഫറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി ചികിത്സിക്കുകയാണ്.