ദോഹ: ഖത്തറില്‍ കോവിഡില്‍നിന്ന് മോചനം നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. നേരത്തേ ഓരോദിവസവും പുതിയ രോഗികളുടെ എണ്ണം കൂടുതലും രോഗമുക്തരുടെ എണ്ണം കുറവുമായിരുന്നു. എന്നാല്‍, തുടര്‍ച്ചയായ മൂന്നാംദിവസവും പുതിയ രോഗികളുടെ എണ്ണം രോഗമുക്തരുടെ എണ്ണത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. ശനിയാഴ്ച 2355 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 5235 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗം ഭേദമായവര്‍ ഇതോടെ 25839 ആയി. നിലവില്‍ ആകെ രോഗികള്‍ 29,387 ആണ്. 1575 പേരാണ് വിവിധ ആശുപത്രികളിലുള്ളത്