കാഠ്​മണ്ഡു: കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ നേപ്പാളില്‍ പ്രഖ്യാപിച്ച ലോക്​ഡൗണ്‍ മേയ്​ 18 വരെ നീട്ടി. അന്തരാഷ്​ട്ര വിമാന സര്‍വീസുകള്‍ക്ക്​ ഏര്‍പ്പെടുത്തിയ നിരോധനം മേയ്​ 31 വരെ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു.

ചൈന, ഇന്ത്യ തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ മേയ്​ 31 വരെ അടച്ചിടും.

നേപ്പാളില്‍ മാര്‍ച്ച്‌​ 24 നാണ്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചത്​. ഇത്​ നാലാം തവണയാണ്​ നേപ്പാള്‍ ലോക്​ഡൗണ്‍ നീട്ടുന്നത്​.