• ഡോ. ആനി തോമസ്‌

നമ്മൾ ഒരു ക്രൈസിസിൽ കൂടെ കടന്നു പോവുകയാണ്.ചൈനീസ് ഭാഷയിൽ crisis എന്ന വാക്കിന്റെ സമാന പദത്തിന് danger and opportunity..എന്നാണ് അർത്ഥം .അതുകൊണ്ടു ഈ സമയം പലർക്കും ബുദ്ധിമുട്ടുള്ള കാലം ആണെങ്കിലും ഇത് ഒരു അവസരം ആയി കണ്ടുകൂടെ ?പ്രതിസന്ധിയിൽ അപകടം മാത്രമല്ല അവസരവും ഉണ്ട് എന്ന് മനസ്സിലാക്കുക . ചെളിക്കുഴിയിൽ കിടന്നു നക്ഷത്രങ്ങളെ കാണാൻ കഴിയുന്നവർ ഇല്ലെ ?അങ്ങനെ ഉള്ളവർക്ക് കരകയറുവാൻ എളുപ്പം കഴിയും .

നമ്മുടെ ജീവിതം ഒന്ന് അപഗ്രധിച്ചു നോക്കുവാൻ ശ്രമിക്കുകയാണ് എങ്കിൽ മനസ്സിലാകും
ആവശ്യങ്ങളും അത്യാവശ്യങ്ങളും എന്താണ് എന്ന് തിരിച്ചറിയുവാൻ വീണു കിട്ടിയ ഒരു അവസരം ആണ് ഇത് എന്ന്.ഏതൊരു നിസ്സാര ആവശ്യത്തിനും പലപ്പോഴും പുറത്തു പോയി വേണ്ടിയതും വേണ്ടാത്തതുമായ സാധനങ്ങൾ മേടിച്ചു കൂട്ടുക എന്ന ഒരു ദുർബലത നമുക്കുണ്ട് .ഇക്കഴിഞ്ഞ ദിവസം എന്റെ വീട്ടിൽ ഇടുന്ന ചെരുപ്പിന്റെ വള്ളി പൊട്ടിപ്പോയി .പുറത്തു ഇറങ്ങാനുള്ള മടി ആയതുകൊണ്ട് പഴയ വേറൊരു ചെരുപ്പിന്റെ വള്ളി ഇട്ടു അത് അഡ്ജസ്റ്റ് ചെയ്തു .പണ്ടായിരുന്നെങ്കിൽ ഉടനെ പോയി വേറൊന്നു വാങ്ങിക്കുമായിരുന്നു .

ഇവിടെ മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകൾ പ്രസക്തം ആണ്,നമുക്ക് നമ്മുടെ ശരിയായ ആവശ്യങ്ങളും അനാവശ്യമായ മോഹങ്ങളും തമ്മിൽ തിരിച്ചറിയാൻ സാധിക്കണം .എനിക്ക് അത് നിർബന്ധമായും വേണം ,ഞാൻ അത് മേടിക്കും എന്ന മനോഭാവം ആണ് നമ്മുടെ ഈ ഭൂമിയിൽ പല  വിഭവങ്ങളും തീർന്നു പോകുവാൻ കാരണം. അതാണ് മഹാത്മാ ഗാന്ധി പറഞ്ഞത് ഈ ലോകത്തിൽ എല്ലാവരുടെയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഉണ്ട് മറിച്ചു അത്യാർത്ഥി ക്കുള്ളതൊട്ടു ഇല്ലതാനും .

സ്വയംപര്യാപ്തത നേടിയെടുക്കാനുള്ള അവസരം കൂടിയാണ് ഇത്,കാരണം ഏതു കാര്യത്തിനും മറ്റുള്ളവരെ ആശ്രയിച്ചു മാത്രം ജീവിച്ച നമ്മൾ ഇന്ന് പലതും തനിയെ ചെയ്യാൻ പഠിച്ചു.കഴിഞ്ഞ ദിവസം എന്റെ വീട്ടിൽഒരു സ്വിച്ച് കേടായി.ഇലക്ട്രിഷ്യനെ വിളിക്കാൻ നിവൃത്തി ഇല്ലാതിരുന്നതു കൊണ്ട് തനിയെ അതൊന്നു അഴിച്ചുനോക്കി ,റിപ്പയർ ചെയ്തു.ഇതുതന്നെ ആണ് വീട്ടുജോലിയുടെ കാര്യത്തിലും.സഹായത്തിനുള്ള ആൾ വരാൻ പറ്റാഞ്ഞത് കൊണ്ട് തനിയെ എല്ലാം ചെയ്‌യാൻ പഠിച്ചു. ഏതൊരു നിസ്സാര  രോഗത്തിനും മരുന്ന് കഴിക്കുക എന്ന ശീലം മാറി ഞാൻ ഇന്ന് ഇഞ്ചി ,വെളുത്തുള്ളി ,നാരങ്ങാ കൊണ്ടൊക്കെ വീട്ടു വൈദ്യം പരീക്ഷിച്ചു വിജയിച്ചു.സമയം ഇല്ല എന്ന     ഒരു വ്യാജേന വ്യായാമം ചെയ്യാതിരുന്നത് എന്തൊരു മണ്ടത്തരം ആയിരുന്നു എന്ന് മനസ്സിലാക്കാൻ ഈ കോവിട് കാലം വരെ കാക്കേണ്ടി വന്നു.ആരെയും ആശ്രയിക്കാതെ ജീവിക്കാം എന്നതും പോഷക പ്രദമായ ആഹാരം തന്നെ ആണ് ഏറ്റവും ഉത്തമമമായ മരുന്ന് എന്നതും വലിയ ഒരു തിരിച്ചറിവ് ആയിരുന്നു.

അന്തരീക്ഷ മലിനീകരണം കുറഞ്ഞത് കൊണ്ട് പ്രകൃതി കൂടുതൽ സുന്ദരി ആയി. എന്നാൽ ഈ ശുദ്ധ വായു ശ്വസിക്കാൻ നമുക്ക്  ഇന്ന് ഒരു മുഖാവരണം   വേണ്ടിവരുന്നു   എന്നത് ഒരു വിരോധാഭാസം  ആണ്. ഈ  ഭൂമി  മനുഷ്യന്റെ മാത്രം സ്വന്തം അല്ല മറിച്ചു എല്ലാ ജീവജാലങ്ങൾക്കും  കൂടി ഉള്ളതാണ് എന്ന്‌   തെളിയിച്ചു കൊണ്ട്    അനേകം വന്യ  മൃഗങ്ങൾ  കൂടുവിട്ട് നാട്ടിൽ ഇറങ്ങിയ സംഭവങ്ങൾ നാം കണ്ടു.   ബഹുമാനം കൊടുത്തു ബഹുമാനം മേടിക്കുക എന്ന തിരിച്ചറിവ് ഭൂമിദേവി നമുക്ക് കാട്ടിത്തന്നു.

ആത്മീയ ജീവിതത്തിൽ ആണ് ഒരുപാട് വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചത് .  ബോബി അച്ചന്റെ വാക്കുകളിൽ     പറഞ്ഞാൽ ആത്മീയത ഒരു മടക്കയാത്ര ആണ് ,അത് ഉണർത്തപ്പെടുന്ന ഗൃഹാതുരത്വം ആണ് .ഒരു കടമയുടെ അല്ലെങ്കിൽ  ദൈനംദിന ജീവിതത്തിലെ   ഭാഗമായി ആരാധനാലയങ്ങളിൽ പോയിരുന്ന പലരും ഇന്ന് വീട്ടിൽ ഇരുന്നു ദൈവത്തെ ആരാധിക്കാൻ പഠിച്ചു.ഇത് ദൈവ സാന്നിധ്യത്തെ കൂടുതൽ അനുഭവേദ്യം ആക്കാൻ സഹായിച്ചു എന്ന കാര്യത്തിൽ തർക്കം ഇല്ല.ധ്യാനത്തിലൂടെ കൂടുതൽ സമയം എടുത്തു അവനവനെ തന്നെ നവീകരിക്കാനും    നമ്മുടെ    കൃതഞതയുടെ മനോഭാവം    ആണ് ഏറ്റവും വലിയ സത്യം എന്ന്‌ തിരിച്ചറിയാനും കഴിഞ്ഞത് ഈ സമയത്താണ് .

ഈ അനുഭവം നമുക്ക് പുതിയ ഒരു ജീവിത ക്രമം പഠിപ്പിച്ചു തന്നു .അനാവശ്യമായ ഒത്തുകൂടലുകളും ആഡംബരങ്ങളും  ഒഴിവാക്കാൻ പറ്റുമെന്നും ,ഒരു മഴത്തുള്ളിയിലും നമുക്ക് വേണമെങ്കിൽ സൂര്യനെ കാണാൻ സാധിക്കും എന്ന തിരിച്ചറിവ്.

നമ്മുടെ മുൻപിൽ രണ്ടു ഓപ്ഷൻ ആണ് ഉള്ളത്.ഒന്നുകിൽ ഭാവിയെ ഓർത്തു വ്യാകുലപ്പെടാം, അല്ലെങ്കിൽ ഇന്നത്തെ സാഹചര്യം മനസ്സിലാക്കി ഇന്നിൽ ജീവിക്കാം. മുളംകുഴലിന്റെ മുറിവിനെ ഓർത്തു കരയണോ അതോ മനോഹരമായ സംഗീതം ആസ്വദിക്കണോ എന്ന് നാം തീരുമാനിക്കുക . തിരഞ്ഞെടുപ്പ് നമ്മുടേതാണെന്നു മാത്രം .ശീബുദധൻ പറഞ്ഞത് പോലെ നമ്മുടെ ജീവിതം നമ്മുടെ മനസ്സിന്റെ സൃഷ്ടി ആണ്. അതുകൊണ്ടു ചിന്തകൾ പോസിറ്റീവ് ആക്കുക.ജീവിതത്തെ പുതിയ അർഥത്തിൽ കാണുക .