ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് കോവിഡ് സ്ഥിരീകരിച്ചു. അദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.

രണ്ടു തവണ പരിശോധന നടത്തിയെന്നും രണ്ടാം തവണയാണ് ഫലം പോസിറ്റീവായതെന്നും അദേഹം വ്യക്തമാക്കി. കോവിഡ് 19 രോഗലങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ കോവിഡിനെതിരായ ആന്റിബോഡികള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതെന്ന് അവകാശപ്പെടുന്ന ഒരു പപ്പട ബ്രാന്‍ഡിന്റെ വീഡിയോയില്‍ മന്ത്രി പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോ വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.