കോഴിക്കോട് | ചാത്തമംഗലത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മധ്യവയസ്‌കന്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ കുറ്റിക്കാട്ടൂര്‍ സ്വദേശി ആലി (49) ആണ് മരിച്ചത്. ആലിക്കൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന കലാം എന്നയാള്‍ക്ക് പരുക്കേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമല്ല.
ചാത്തമംഗലത്ത് നിന്ന് രാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും മറ്റ് രണ്ട് വാഹനങ്ങളും ആര്‍ ടി ഒ ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അലിക്ക് ഗുരുത പരിക്ക് ഏല്‍ക്കുകയായിരുന്നു. ജുമൈലയാണ് ആലിയുടെ ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്.