കോഴിക്കോട്: കെ.എസ്. ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ഇന്ന് 33 അന്തര്‍ ജില്ലാ സര്‍വീസുകള്‍ നടത്തും. കണ്ണൂര്‍, വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്പറ്റ, മലപ്പുറത്തെ എടപ്പാള്‍ എന്നീ ഡിപ്പോകളിലേക്കാണ് സര്‍വീസ്. തൃശൂര്‍ ഡിപ്പോയിലെ ബസുകള്‍ കുറ്റിപ്പുറം വരെ വരുമെങ്കില്‍ കോഴിക്കോട്ട് നിന്നുള്ളവയും അവിടെ വരെ സര്‍വീസ് നടത്തുമെന്ന് ഡി.ടി.ഒ അറിയിച്ചു.
രാവിലെ ആറ് മുതല്‍ സര്‍വീസ് ആരംഭിക്കും. യാത്രക്കാര്‍ കുറവാണെങ്കില്‍ ഇത് ഏഴ് മണിയിലേക്ക് മാറ്റും. മാനന്തവാടിയി ബസുകള്‍ വൈകിട്ട് നാലിന് തന്നെ സര്‍വീസ് നിറുത്തും. ഇന്ന് യാത്രക്കാര്‍ ധാരാളമുണ്ടെങ്കില്‍ നാളെ മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. യാത്രക്കാര്‍ കുറവാണെങ്കില്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കും. സ്ഥാന സര്‍ക്കാരിന്റെ തീരുമാന പ്രകാരം സാധാരണ നിരക്കില്‍ എല്ലാ സീറ്റുകളിലും യാത്രക്കാരെ കയറ്റും.