കോഴിക്കോട് : ജില്ലയില്‍ ഇന്നലെ പുതുതായി 720 പേര്‍ കൂടി നിരീക്ഷണത്തില്‍ പ്രവേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു . ഇതോടെ ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8116 ആയി . ഇതുവരെ 34,243 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി . ഇന്നലെ പുതുതായി 19 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 9 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു . ഇതോടെ മെഡിക്കല്‍ കോളേജില്‍ 99 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 44 പേരും അടക്കം 143 പേര്‍ ആശുപത്രിയില്‍ നീരീക്ഷണത്തിലായി .

ഇന്നലെ വന്ന 267 പേര്‍ ഉള്‍പ്പെടെ ആകെ 3724 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 929 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 2778 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 147 പേര്‍ ഗര്‍ഭിണികളാണ് .

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 3 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 2719 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7411 വീടുകള്‍ സന്ദര്‍ശിച്ച്‌ ബോധവല്‍ക്കരണം നടത്തി.