ന്യൂഡല്‍ഹി: കോവിഡ്​ വ്യാപനത്തിന്‍െറ തോതനുസരിച്ച്‌​ കേന്ദ്രം രാജ്യത്തെ 733 ജില്ലകളെ മൂന്നു സോണുകളാക്കി പുനക്രമീകരിച്ചു. കേരളത്തില്‍ കോട്ടയം, കണ്ണൂര്‍ ജില്ലകളെ റെഡ്സോണിലും വയനാട്, എറണാകുളം ജില്ലകളെ ഗ്രീന്‍സോണിലും ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ പട്ടിക പുറത്തിറക്കി. മെയ് 3നു ശേഷവും ഈ രണ്ടു ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും. കാസര്‍കോട്​, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ പത്ത്​ ജില്ലകള്‍ ഓറഞ്ച്​ സോണിലാണ്​. കേരളത്തിന്റെ പട്ടികയില്‍ നിന്ന് വ്യത്യസ്തമാണ് കേന്ദ്രത്തിന്റെ പുതുക്കിയ പട്ടിക.

21 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പട്ടിക ഇറക്കിയിരിക്കുന്നത്. രാജ്യത്ത്​ 130 ജില്ലകളാണ്​ റെഡ്​ സോണില്‍. 284 ജില്ലകള്‍ ഓറഞ്ച്​ സോണിലാണ്​. 319 ജില്ലകള്‍ ഗ്രീന്‍സോണില്‍ ഇടംപിടിച്ചു. ഡല്‍ഹിയിലെ മുഴുവന്‍ ജില്ലകളും റെഡ്​ സോണിലാണ്​. 15 ദിവസംകൊണ്ട്​ റെഡ്​ സോണുകളുടെ എണ്ണം 23 ശതമാനം കുറഞ്ഞിട്ടുണ്ട്​. ഏപ്രില്‍ 15ന്​ 170 റെഡ്​ സോണുകളുണ്ടായിരുന്നിടത്ത്​ ഏപ്രില്‍ 30ന്​ 130 ആയി കുറഞ്ഞിട്ടുണ്ട്​. കോവിഡ് കേസുകള്‍ ഒന്നു പോലും റിപ്പോര്‍ട്ട്​ ചെയ്യപ്പെടാത്ത ഗ്രീന്‍ സോണുകളുടെ എണ്ണം 21 ദിവസം കൊണ്ട്​ 356ല്‍ നിന്ന്​ 319 ആയി കുറയുകയാണുണ്ടായത്​. കുറഞ്ഞ തോതിലാ​ണെങ്കിലും വൈറസ്​ വ്യാപനം നടക്കുന്നുവെന്നാണ് ഈ​ കണക്കുകള്‍ സൂചിപ്പിക്കുന്നത്​.

അതേസമയം ഓറഞ്ച്​ സോണുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്​.​ നേരത്തേ 207 ജില്ലകള്‍ ഓറഞ്ച്​ സോണിലുണ്ടായിരുന്നത്​ 284 ആയി​ ഉയര്‍ന്നു​. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ്​ ഇക്കാര്യങ്ങള്‍ അറിയിച്ചത്​. മെയ്​ മൂന്നിന്​ ശേഷം റെഡ്​ സോണില്‍ നിയന്ത്രണങ്ങള്‍ തുടരുമ്ബോള്‍ ഗ്രീന്‍ സോണില്‍ വലിയ തോതില്‍ ഇളവുകള്‍ നല്‍കിയേക്കും. ഓറഞ്ച്​ സോണില്‍ ഭാഗികമായ ഇളവുകള്‍ ലഭിച്ചേക്കാം.

കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളെയാണ് ​ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളെയാണ് ​ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഓറഞ്ച് സോണുകള്‍ തീരുമാനിച്ചിരിക്കുന്നത്. കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകള്‍ എന്ന നിലയിലാണ് റെഡ്സോണുകള്‍ നിശ്ചയിച്ചിരിക്കുന്നത്.