കോട്ടയത്ത് 389 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ച 381 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ചു പേർ മറ്റു ജില്ലക്കാരാണ്. ഒരു ആരോഗ്യ പ്രവർത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും രോഗബാധിതരായി. രോഗബാധിതരിൽ 216 പുരുഷൻമാരും 131 സ്ത്രീകളും 42 കുട്ടികളും ഉൾപ്പെടുന്നു. 68 പേർ 60 വയസിന് മുകളിൽ പ്രായമുള്ളരാണ്. ഇത് ആകെ രോഗികളുടെ എണ്ണത്തിന്റെ 17.5 ശതമാനം വരും.

 

ആർപ്പൂക്കര ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുമധികം പേർക്ക് സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചത്. ഇവിടെ രോഗം ബാധിച്ച 94 പേരിൽ 77 പേർ നവജീവൻ ട്രസ്റ്റിലെ ജീവനക്കാരും അന്തേവാസികളുമാണ്. കോട്ടയം 35, ചങ്ങനാശേരി 26, കങ്ങഴ, കറുകച്ചാൽ, വാഴപ്പള്ളി 12, മാടപ്പള്ളി 10, ഈരാറ്റുപേട്ട, തൃക്കൊടിത്താനം 8 വീതം, ഏറ്റുമാനൂർ, കല്ലറ, പനച്ചിക്കാട്, രാമപുരം, ഉദയനാപുരം 7 വീതം, കുമരകം, വെള്ളാവൂർ6 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങൾ. രോഗം ഭേദമായ 175 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 3355 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 9277 പേർ രോഗബാധിതരായി. 5916 പേർ രോഗമുക്തി നേടി.