കോട്ടയത്ത് ഇന്നും കൊവിഡ് കേസ് ഇല്ല. ജില്ലയില്‍ ഇന്ന് 3 പേര്‍ രോഗവിമുക്തരായി. 17 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 16 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. 18 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 81 പേര്‍ വീട്ടില്‍ ക്വാറന്റീനിലുണ്ട്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1665 പേരാണ്. 1579 പേര്‍ ഇന്ന് വരെ ജില്ലയില്‍ കൊവിഡ് പരിശോധനക്ക് വിധേയരായി. 216 പരിശോധനാ ഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്.
അതേസമയം, സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍ ആറും ഇടുക്കിയില്‍ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്. 499 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 96 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 21,891 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.
സംസ്ഥാനത്ത് 80 ഹോട്ട്സ്പോട്ടുകള്‍ ആണ് ഉള്ളത്. ഇതില്‍ 21 എണ്ണം കണ്ണൂരാണ്. ഇടുക്കിയിലും കോട്ടയത്തും പതിനൊന്ന് വീതവും ഹോട്ട്സ്പോട്ടുകള്‍ ഉണ്ട്. ഇന്ന് പുതുതായി ഹോട്ട്സ്പോട്ടുകളില്ല.