കോട്ടയം: കോട്ടയം മണര്‍കാട്ട്​​ ഒഴുക്കില്‍പ്പെട്ട കാര്‍ കണ്ടെത്തി. ഡ്രൈവറെയും മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്​റ്റിന്‍ ആണ്​ മരിച്ചത്​. വിമാനത്താവള ടാക്​സി ഡ്രൈവറാണ്​. മൃതദേഹം പുറത്തെടുത്തതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

തിരുവഞ്ചൂരിനും മണര്‍കാടിനും ഇടയില്‍ നാലുമണിക്കാറ്റിന്​ സമീപത്തുവെച്ചാണ്​ ജസ്​റ്റി​െന്‍റ കാര്‍ അപകടത്തില്‍പ്പെട്ടത്​. ഞായറാഴ്​ച പുലര്‍ച്ചെ ഒരു മണിയോടെ മല്ലപ്പള്ളിയില്‍ ആളെ ഇറക്കി ഇതുവഴി തിരികെ വരു​േമ്ബാള്‍ കാര്‍ വെള്ളത്തിനു നടുവില്‍ നിന്നു​േപാകുകയും ജസ്​റ്റിന്‍ പുറത്തിറങ്ങി തള്ളുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നുവെന്നാണ്​ കരുതുന്നത്​.

മീനച്ചിലാറി​െന്‍റ കൈവരിയായ തോട്​ നിറഞ്ഞ്​ വെള്ളം പാടശേഖരത്തിന്​ നടുവിലൂടെയുള്ള റോഡിലേക്ക്​ പരന്നൊഴുകിയിരുന്നു. ദേശീയ ദുരന്തനിവാരണ സേന, അഗ്​നിശമനസേന, മുങ്ങല്‍വിദഗ്ധരുടെ കൂട്ടായ്മയായ നന്മക്കൂട്ടം എന്നിവര്‍ സംഘടിതമായി നാല്​ മണിക്കൂറോളം നടത്തിയ തെരച്ചിലിന്​ ഒടുവിലാണ്​ സമീപത്തെ പാടത്തുനിന്ന്​ കാര്‍ കണ്ടെത്തിയത്​.

അപകടവിവരമറിഞ്ഞ്​ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായിരുന്നു. പിന്നീട്​ രാവിലെ ഒമ്ബതുമണിയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്.