കോട്ടയം ജില്ലയില്‍ ഇന്ന് 274 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 262 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 12 പേരും രോഗബാധിതരായി.

കോട്ടയം-26, കൂരോപ്പട-18, തിരുവാര്‍പ്പ്, വിജയപുരം-15 വീതം, എലിക്കുളം-14, ഏറ്റുമാനൂര്‍-13, എരുമേലി-10, ചങ്ങനാശേരി, പൂഞ്ഞാര്‍ തെക്കേക്കര-9, കാണക്കാരി-8, അതിരമ്പുഴ, മാടപ്പള്ളി, മറവന്തുരുത്ത്-7 വീതം, ഈരാറ്റുപേട്ട, അയ്മനം -6വീതം, മണര്‍കാട്, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, പാറത്തോട്, കുമരകം -5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ആകെ 1517 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ഭേദമായ 120 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2739 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുവരെ 7627 പേര്‍ രോഗബാധിതരായി. 4885 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20681 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.